ഇന്തോനേഷ്യയിൽ 62 യാത്രക്കാരും ജീവനക്കാരുമായി കാണാതായ വിമാനം കടലിൽ വീണതായി റിപ്പോർട്ട്. ജക്കാർത്തയിൽ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശ്രീ വിജയ എയർലൈൻസാണ് കടലിൽ പതിച്ചത്. യാത്രാക്കാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തുവെന്ന് സ്ഥലത്ത് ആദ്യമെത്തിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്തോനേഷ്യയുടെ ഗതാഗത മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോണ്ടിയാനാക്കിലേക്ക് യാത്ര ചെയ്യവെയായിരുന്നു അപകടം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുറപ്പെട്ട് നാല് മിനുട്ടിനുള്ളിൽ വിമാനവും എയർ ട്രോഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മരണ സംഖ്യ എത്രയെന്ന് ഇത് വരെയും കൃത്യമായി കണക്കാക്കാനായിട്ടില്ല. എല്ലാവരും മരിച്ചിരിക്കാമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.