ബൈബിള്‍ വായിക്കാനറിയാത്തതല്ല, വിശുദ്ധഗ്രന്ഥം എങ്ങനെ വായിക്കണമെന്ന് അറിയാത്തതാണ് അനുഗ്രഹം ലഭിക്കാതിരിക്കാന്‍ കാരണം. ഈ രീതിയില്‍ നിങ്ങള്‍ ബൈബിള്‍ വായിച്ചാല്‍ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
ബൈബിള്‍ കയ്യിലെടുത്തശേഷം 3 മിനിറ്റ് ഈശോയോട് പ്രാര്‍ത്ഥിക്കുക. ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക. അതിനുശേഷം നിങ്ങള്‍ക്കുവേണ്ട അനുഗ്രഹം ഈശോയോട് പറയുക. ബൈബിള്‍ തുറക്കുക. പുതിയ നിയമത്തില്‍ നിന്ന് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം.
ഒരു സുവിശേഷം അങ്ങനെ വായിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്ത സുവിശേഷത്തില്‍ നിന്ന് പതിമൂന്ന് അധ്യായം വീതം വായിക്കുക. ഉദാഹരണം, ആദ്യദിനം നിങ്ങള്‍ വി. മത്തായിയുടെ സുശേഷം 13ാം അധ്യായം വരെ വായിച്ചു എന്ന് കരുതുക. പിറ്റേദിനം 14+13 = 27 വരെ വായിക്കുക. അടുത്തദിനം മത്തായിയുടെ സുവിശേഷം 28ാം അധ്യായം മുതല്‍ മര്‍ക്കോസിന്റെ സുവിശേഷം 12ാം അധ്യായം വരെ. അങ്ങനെ പുതിയ നിയമം മുഴുവന്‍ 13 അധ്യായം വീതം വായിക്കുക. ശ്രദ്ധിക്കുക, ദൈവവചനവായനയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ പതിമൂന്നാം നമ്പറിനല്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമനുസരിച്ച് ഒരു ദിവസം എപ്പോഴെങ്കിലും ബൈബിള്‍ വായിച്ചാല്‍ മതി.
വായിക്കുമ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്ന വചനങ്ങള്‍ ആവര്‍ത്തിക്കുകയും അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുകയും ചെയ്യുക. പരിശുദ്ധ അമ്മയോടും പ്രാര്‍ത്ഥിക്കുക. ബൈബിള്‍ വായിക്കാന്‍ പ്രയാസമനുഭവപ്പെടുമ്പോഴെല്ലാം മനസ്സില്‍ ദൈവത്തില്‍ നിന്ന് അകലാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുക.
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ബൈബിള്‍ വായിക്കണം. ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവര്‍ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും.
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
416 839 7744
ഷിബു കിഴക്കേകുറ്റ് കാനഡ