ഹത്‌റാസ് കൂട്ടമാനഭംഗക്കേസ്, സർക്കാരിന് അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

0
17

ഹത്റാസ് കൂട്ടമാനഭംഗ കൊലയെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കുന്നത്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി ,ഡിഎസ്പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സസ്പെൻഡ് ചെയ്തത്. പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടതും വിവാദമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here