ആസ്ത്മ: കാരണങ്ങളും പരിഹാരങ്ങളും

0
1358

ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. ശ്വാസോച്ഛാസം നടത്തുമ്പോഴും ആവശ്യമായ ഒക്സിജന്‍ ശ്വാസകോശങ്ങങ്ങള്‍ക്ക് ലഭ്യമാകാത്ത അവസ്ഥ. ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കുക എന്നതിലുപരി അനാവശ്യമായ കാര്‍ബണ്‍ഡൈഓകസൈഡ് പുറം തള്ളി ശരീരത്തെ രക്ഷിക്കലും ശ്വാസകോശങ്ങളുടെ ജോലിയാണ്. അതിനായി ഒരുമിനുട്ടില്‍ ശരാശരി 16 തവണ ഒരുവ്യക്തി ശ്വാസോച്ഛ്വാസം നടത്തുന്നു. ഒരു യാന്ത്രിക  പ്രവര്‍ത്തിയാണങ്കിലും ശ്വസനം ശരിയായ രീതിയില്‍ നടന്നാല്‍ മാത്രമേ ശ്വാസകോശങ്ങള്‍ക്കും അതുവഴി മൊത്തം ശരീരത്തിനും ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും നില നിര്‍ത്താന്‍ കഴിയൂ.

ശരീരത്തിന്‍റെ നിലനില്‍പ്പ് വിസര്‍ജ്ജനാവയവങ്ങളെ  ആശ്രയിച്ചാണ്. ശ്വാസകോശങ്ങളെ കൂടാതെ വൃക്കകളും, കുടലും തൊലിയും മറ്റും വിസര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മലമൂത്ര വിസജനങ്ങള്‍ ദീര്‍ഘനേരത്തേക്ക് മുടങ്ങുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഉടന്‍ ജീവാപായം സംഭവിക്കില്ല. എന്നാല്‍ ശ്വാസകോശങ്ങള്‍ വഴിയുള്ള വിസര്‍ജ്ജനം ഏതാനും മിനിറ്റുകള്‍ നടക്കാതിരുന്നാല്‍ അത് ശരീരത്തെ മരണത്തിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ സംബന്ധിക്കുന്ന ഏതൊരുകാര്യവും വളരെ ഗൗരവത്തില്‍ കാണേണ്ടതാണ്. ഭ്രുണത്തിന് മൂന്നോ നാലോ ആഴ്ചത്തെ വളര്‍ച്ചയുള്ളപ്പോള്‍ തന്നെ രൂപം പ്രാപിച്ചുതുടങ്ങുന്നശ്വാസകോശങ്ങളുടെ വളര്‍ച്ച കുഞ്ഞു ജനിച്ച് ഏതാണ്ട് എട്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നു.വളര്‍ച്ചയുടെ ഭാഗമായി ശ്വാസകോശങ്ങളുടെ വണ്ണവും നീളവുംവര്‍ദ്ധിക്കുന്നു അതിനനുസരിച്ച് അതിലെ വായുഅറകളുടെ  (ആള്‍വിയോളൈകള്‍) എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ശ്വസനം നടക്കുന്നതും, രക്തം ശുദ്ധീകരിക്കപ്പെടുന്നതും ഈ വായു അറകളില്‍കൂടിയാണ്. ശ്വാസ കോശങ്ങളുടെ വളര്‍ച്ചാഘട്ടത്തില്‍ അവക്കനുഭവപ്പടുന്ന ഏതൊരു ദോഷവും ആസത്മക്ക് കാരണമാകാറുണ്ട്.

രോഗകാരണങ്ങള്‍
ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിന്‍റെ ഭാഗമായാണ് ആസ്ത്മ കൂടി വരുന്നത്. വാഹന പുകയിലെ കാര്‍ബണ്‍മോണോക്സൈഡ്, പാചകസ്റ്റൗകളില്‍ നിന്നുള്ള നൈട്രജന്‍ ഡയോക്സൈഡ്, പൂജാമുറിയിലെ ചന്ദനത്തിരി, (ചന്ദനത്തിരി കത്തുമ്പോഴുണ്ടാകുന്ന സുഖന്ധം ചന്ദനത്തിന്‍െറയല്ല അത് സുഖന്ധദ്രവ്യത്തിന്‍േറതോ രാസവസ്തുക്കളുടേതോആണ്) കുന്തരിക്കം മുതലായവയില്‍ നിന്നുള്ള പുക. അണുക്കളെ നശിപ്പിക്കുന്നതിന്‍േറയും ശുചിത്വത്തിന്‍േറയും ഭാഗമായി ബ്ളീച്ചിംഗ് പൗഡര്‍, കീടനാശിനികള്‍, കൊതുകുതിരി, കൃത്രിമ സുഖന്ധദ്രവ്യങ്ങള്‍ എന്നിവയൊക്കെ ശ്വാസകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇവയുടെയൊക്കെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടി വരികയുമാണ്. ഇതില്‍ പ്രധാന വില്ലന്‍ കാര്‍ബണ്‍മോണോക്സെഡാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍െറ ഭാഗമായി പുറത്തുവരുന്ന വാതകമാണ് കാര്‍ബണ്‍മോണോസെഡ്. പകല്‍ മുഴവന്‍ പൊടിയും പുകയും ശ്വസിക്കുകയും ശേഷിക്കുന്ന രാത്രി സമയം കള്ളന്മാരെയും കൊതകിനേയും ഭയന്നുകൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ജനലുകളും വാതിലും അടച്ച് കൊതുകുതിരി കത്തിച്ചും രാസവസ്തുക്കള്‍ അടങ്ങിയ കൊതുക് നിശിനികള്‍ പ്രവര്‍ത്തിപ്പിച്ചും മനുഷ്യര്‍ കിടന്നുറങ്ങുന്നു. ഇവ ഏറെ ബാധിക്കുന്നത്  ശ്വാസകോശങ്ങളെയാണ്.
ആസ്തമ  സ്ഥായീരോഗങ്ങള്‍ ഉണ്ടാകന്നതിനു മുമ്പ് തീവ്രരോഗങ്ങള്‍ പതിവാണ്. അതാവട്ടെ ശരീരത്തെ രക്ഷിക്കു വാനുള്ള ശ്രമവുമാണ്. പലപ്പോഴായുണ്ടാകുന്ന ജലദോഷവും തുമ്മലുമൊക്കെ ശ്വാസകോശങ്ങളെ രക്ഷിക്കാനുള്ള ശരീരത്തിന്‍െറ തീവ്രശ്രമമാണ്. ശ്വസിക്കുന്ന വായുവില്‍ കൂടി പ്രവേശിക്കുന്ന പൊടിപടലങ്ങളും മറ്റും കണികകളും ശ്വാസകോശ അറകളില്‍ കടന്ന് ശ്വാസകോശത്തെ കേടുവരാതെ നോക്കക എന്നതാണ് കഫത്തിന്‍െറ ധര്‍മ്മം. ആരോഗ്യം കുറഞ്ഞശ്വാസകോശങ്ങള്‍ ഉള്ളവര്‍ക്ക് വളരെ കുറഞ്ഞ അളവിലുള്ള പൊടിപടലങ്ങള്‍ പോലും സഹിക്കാന്‍കഴയില്ല  ആസ്ത്മ രോഗികളുടെ ശ്വാസകോശങ്ങള്‍ ക്ഷീണാവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ ഒരു രക്ഷാപ്രവര്‍ത്തനം എന്ന രീതിയില്‍ ശരീരം തന്നെ ധാരാളം കഫനീര്‍ഗ്രനഥികള്‍ ഉണ്ടാക്കുകയും അവ ധാരാളം കഫത്തെ തുടരെ തുടരെ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ശ്വാസകോശങ്ങളെ രക്ഷിക്കാനായുള്ള ജീവശരീരത്തിന്‍െറ ഈ പ്രവര്‍ത്തി മൂലം കഫത്തില്‍ പൊടിപടലങ്ങള്‍ നിറയുമ്പോള്‍ അവ പുറം തള്ളാനായി രോഗിക്ക് ചുമക്കേണ്ടിവരുന്നു. കൂടിയ ശക്തിയുപയോഗിച്ച് ചുമച്ചുകൊണ്ടുള്ള കഫം പുറം തള്ളല്‍ രോഗിയെ വീണ്ടും ക്ഷീണത്തിലേക്കു നയിക്കുന്നു. അങ്ങനെ കഫവിസര്‍ജ്ജനത്തിനും തടസ്സം നേരിടുന്നു. അതോടെ ശ്വാസനാളികളുടെ വ്യാസം കുറയാനും പിന്നെകൂടിയതോതില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടാനും ഇടയാവുന്നു.
ആസ്തമ രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് മാത്രമല്ല ശരീരത്തിനാകമാനം ക്ഷീണം സംഭവിക്കാറുണ്ട്. ശരീരത്തിലെ ഓരോ കോശങ്ങളും ആരോഗ്യത്തോടെ നിലനില്‍ക്കുന്നതും ശുദ്ധരക്തത്തെ ആശ്രയിച്ചാണ്. രക്തത്തിന്‍റെ ശുദ്ധി ശ്വാസകോശങ്ങളെ ആശ്രയിച്ചുമാണ് അതുകൊണ്ടു തന്നെ ആസ്തമ രോഗിയുടെ എല്ലാ അവയവങ്ങളും ക്ഷീണിച്ചതായിരിക്കും ഒരു പകര്‍ച്ചവ്യാധിയോ പെട്ടെന്ന് മരക്കാനിടയില്ലാത്തതോ ആയതിനാല്‍ പൊതുജനങ്ങളില്‍ ആസ്തമയെക്കുറിച്ച് കടുത്ത ഭീതിയൊന്നുമില്ല. മാത്രമല്ല രോഗലക്ഷണങ്ങള്‍ മാറിയാല്‍ പിന്നെ  രോഗിയെ ആരോഗ്യവാനായി കാണുന്നു. അതായത് രാത്രി മുഴുവന്‍ ശ്വാസം മുട്ടി ഉറങ്ങാതിരുന്ന രോഗക്ക് രാവിലെ തൂമ്പയുമായി പണിക്കുപോകാന്‍ കഴിയുന്നത് ആസ്ത്മ രോഗത്തിന്‍െറ ഗൗരവം പൊതുജനങ്ങളില്‍ ഒട്ടും ഇല്ലാതാക്കി. എന്നാല്‍ ആസ്തമ രോഗിയുടെ പൊതുആരോഗ്യം ഒട്ടും തൃപ്തികരമല്ല എന്ന യാഥാര്‍ഥ്യം പലപ്പോഴും അവഗണിക്കപ്പെടുകയും അത് രോഗം ഗുരുതരമാക്കാനിടയാക്കുകയും ചെയ്യുന്നു.

ചികിത്സ
രോഗകാരണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കുകയും,  രോഗഗ്രസ്ഥമാകുന്ന അവയവങ്ങള്‍ക്ക് (ശ്വാസകോശങ്ങള്‍ക്ക്) അതിജീവനത്തിനുള്ള കരുത്തുണ്ടാക്കാന്‍ അവസരം ഒരുക്കുകയുമാണ് ചികിത്സയുടെ ഭാഗമായി  ഉടന്‍ ചെയ്യേണ്ടത്. ശരീര-മനസ്സുകളുടെ സകലപ്രവര്‍ത്തികളും ശ്വാസകോശങ്ങളെ ആശ്രയിക്കുന്നുണ്ട് കായികപ്രവര്‍ത്തികള്‍ക്ക് വേണ്ടി മാത്രമല്ല  ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാനും ശ്വാസകോശങ്ങള്‍ അധ്വാനിക്കേണ്ടതുണ്ട്. ആസ്തമരോഗിയുടെ ശ്വാസകോശങ്ങള്‍ക്ക് വിശ്രമം ലഭിക്കാനും കരുത്താര്‍ജ്ജിക്കാനുമായി കിടന്നുകൊണ്ട് വിശ്രമിച്ച് ഒരു ഉപവാസം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. (മരുന്നുകള്‍കഴിക്കുന്ന രോഗിയാണെങ്കില്‍  ഒരുവിദഗ്ധന്‍റെ മേല്‍നോട്ടത്തിലെ ഉപവസിക്കാവൂ.)അതോടെ ശ്വാസകോശങ്ങള്‍ക്ക് വിശ്രമം കിട്ടുന്നു. അവ സ്വയം കരുത്താര്‍ജ്ജിക്കുന്നു.

ആസ്തമയുടെ കാരണം ആരോഗ്യകുറവുതന്നെയാണ്. അതുകൊണ്ട് ഉപവാസശേഷം ആരോഗ്യത്തിനനുകൂലമായ ഒരു ജീവിതചര്യ തുടരേണ്ടതുമുണ്ട്. ഭക്ഷണ അലര്‍ജ്ജികള്‍ ജീവശരീരത്തിന്‍െറ ഒരു പ്രതികരണം തന്നെയാണ്. മനുഷ്യരില്‍ ഒരു ഭക്ഷണ സംസ്കാരമുണ്ട്.  അത് മാറി മാറി വരുന്നതുമാണ്. പുതിയ ഏതോരുവിഭവത്തോടും  അലര്‍ജിയുണ്ടാക്കി  ശരീരം പ്രതികരിക്കുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ അവ സ്വീകരിക്കാനും ശരീരംതയ്യാറാവും അപ്പോഴെക്കും  ഭക്ഷണസംസ്കാരം മാറിവരുന്നതിനാല്‍ പുതിയ വിഭവത്തിന്മേല്‍ശരീരത്തിനു പ്രതികരിക്കേണ്ടതായി വരുന്നു. നിലവിലുള്ള ജീവിതശൈലിയില്‍ അക്കൂട്ടത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ നിരവധിയാണ്. ഫാസറ്റ് ഫുഡിലെ വിഭവങ്ങള്‍ ഇടക്കിടക്ക് മാറുകയും അവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മാറിവരികയും ചെയ്യുമ്പോള്‍ ശരീരം തുടര്‍ച്ചയായി ഇവയോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇതും ആസ്ത്മ രോഗം ഇടക്കിടെ പ്രത്യക്ഷപ്പെടാനുള്ള കാരണമാണ്.