ചൈന: കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ രോഗം പടരുമെന്ന് ഗവേഷകർ. ചൈനയിലെ യാങ്ങ്സോഹു സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കോവിഡ് ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ പകരുമെന്ന് കണ്ടെത്തിയത്.
കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോൾ രോഗാണുക്കൾ അടങ്ങിയ സൂക്ഷ്മ കണങ്ങൾ (എയ്റോസോൾ) വായുവിലേക്കു തെറിക്കാൻ സാധ്യതയുണ്ടെന്നും ഇതു പരിസരങ്ങളിൽ തങ്ങിനിന്ന് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കോവിഡുള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ശ്വസനത്തിലൂടെ വൈറസ് ശരീരത്തിൽ എത്തുമെന്നും അതിനാൽ ടോയ്ലറ്റ് അടച്ചതിനുശേഷം ഫ്‌ളഷ് ചെയ്യണമെന്നും ഗവേഷകർ പറയുന്നു. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഫിസിക്സ് ഓഫ് ഫൽയിഡ്സ് എന്ന പ്രസിദ്ധീകരണത്തെ അടിസ്ഥാനമാക്കി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
