നിങ്ങളുടെ ഇണ എന്നും കൂടെ വേണോ?എങ്കില്‍ ഇവ ചെയ്യരുത്

0
1422

ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍  ലൈംഗിക ബന്ധം വഹിക്കുന്ന പങ്ക് ചെറുതല്ല.കിടപ്പറയിലെ സന്തോഷം നിങ്ങളുടെ അനുദിന ജീവിതത്തെ ആയാസരഹിതമാക്കും.അതേസമയം പങ്കാളിയുമായി ശരീരവും മനസ്സും പങ്കിടുമ്പോള്‍ നിങ്ങളുടെ  ഒരു ചെറിയ നീക്കം പോലും പങ്കാളിയെ അതൃപ്തയാക്കിയെക്കാം. ബന്ധപ്പെടുന്നതിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.

ചില പൊസിഷനുകളില്‍ ബന്ധപ്പെടുമ്പോള്‍  ആയാസപ്പെട്ട് ചുംബിക്കാന്‍ ശ്രമിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.ഇത് ലൈംഗീക ബന്ധത്തെ പങ്കാളിക്ക് വിരസ്സമാക്കും .

ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ വേദനിപ്പിക്കരുത്.വേദനിപ്പിച്ചാല്‍ പിന്നീട് ലൈംഗീക ബന്ധത്തിന് പങ്കാളി വിരക്തി പ്രകടിപ്പിച്ചേക്കാം. ശരീരത്തില്‍ മൃദുവായി കടിക്കുന്നതാണ് പങ്കാളിക്ക് ഇഷ്ടം.

പങ്കാളിയുടെ ശരീരത്തെ പൂര്‍ണ്ണമായും ഉണര്‍ത്തുന്ന തരത്തിലാകണം ലൈംഗീക ബന്ധം.ചില ഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്നത് പങ്കാളിക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല.പങ്കാളിയുടെ എതിര്‍പ്പ് അവഗണിച്ച് പൊസിഷനുകള്‍ പരീക്ഷിക്കരുത് .

വളരെ പെട്ടെന്നോ വളരെ താമസിച്ചോ രതിമൂര്‍ച്ച അവസാനിക്കുന്ന ബന്ധങ്ങള്‍ പ്രശ്നത്തിലെ കലാശിക്കൂ. അതിനാല്‍ ലൈംഗിക ബന്ധത്തിന് മുന്‍പ് പങ്കാളിയെ തഴുകാനും തലോടാനും സമയം കണ്ടെത്തണം.