പ്രമേഹ ബാധിതരെ കോവിഡ് കൊല്ലും; ആശങ്കപ്പെടുത്തി പുതിയ പഠനം

0
646

ലണ്ടൻ: പ്രമേഹരോഗികളെ കൊറോണ ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പഠനം.  ലണ്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചവരിൽ 26 ശതമാനവും പ്രമേഹരോഗികളാണ്. മരിച്ച 22,332 പേരിൽ 5,873 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു. ഇത് ആകെ മരിച്ചവരുടെ 26 ശതമാനമാണ്.

രക്തത്തിലെ ഉയർന്ന ഷുഗർനില പ്രതിരോധശേഷി കുറയ്ക്കുകയും സാർസ്-കോവിഡ്-2 വിന് എതിരായി പതുക്കെമാത്രം പ്രവർത്തിക്കാനുള്ള സ്ഥിതി ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യക്കാർക്ക് മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് പ്രമേഹം പിടിപെടാൻ നാലിരട്ടി സാധ്യതയാണുള്ളത്. അതിനാൽ തന്നെ ഇന്ത്യക്കാർ വളരെ സൂക്ഷിക്കണമെന്നും പഠനം വ്യക്തമാക്കുന്നു. അർബുദം പിടിപെട്ടവരുൾപ്പടെ വീടുകളിൽ കഴിയുമ്പോൾ പ്രമേഹരോഗികൾ വ്യായാമങ്ങൾക്കായി പുറത്തിറങ്ങുന്നത് അപകടകരമാണ്. അതിനാലാണ് കോവിഡ് ലക്ഷണങ്ങളുള്ളവർ വീടിനകത്ത് തന്നെ കഴിയണമെന്ന് അധികൃതർ പറയുന്നത്. 

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിൽ രണ്ടാം സ്ഥാനം മറവി രോഗികൾക്കാണ്. മരിച്ചവരിൽ ഏകദേശം 18% പേരും മറവിരോഗം ബാധിച്ചവരാണ്. മരിച്ചവരിൽ മൂന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ രോഗികളാണ്. മരണമടഞ്ഞവരിൽ 14% പേർ വൃക്കരോഗമുള്ളവരായിരുന്നു. 10% പേർ ഹൃദയത്തിന് തകരാർ ഉള്ളവരും ഏഴ് ശതമാനം ആസ്മ രോഗ ബാധിതരുമാണെന്നും പഠനം പറയുന്നു.