മുംബൈ: 15 മിനിറ്റ് കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായാൽ രോഗം പകരുമെന്ന് പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് (സിഡിസി) ഈ കണ്ടെത്തൽ നടത്തിയത്. രോഗിയിൽ നിന്നും ആറടി അകലം പാലിക്കലാണ് ഏറ്റവും സുരക്ഷിതമെന്നും മാസ്‌ക് ഒഴിവാക്കുന്നതും അപകടം വരുത്തുമെന്നും കണ്ടെത്തലിൽ പറയുന്നു.
സാർസ് കോവ് 2 വൈറസിന്റെ വ്യാപന ശേഷി കൂടി.ഒരു രോഗിയിൽ വളരെയധികം വൈറൽ ലോഡ് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആളിലേക്കുള്ള വ്യാപനം എളുപ്പമാകും. ഒരാളിലുള്ള അണുക്കളുടെ തീവ്രത അനുസരിച്ചായിരിക്കും വ്യാപനം. റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ടവരേക്കാൾ കൂടുതൽ പേർ വീട്ടിൽ നിരീക്ഷണത്തിലുണ്ടെങ്കിൽ മാത്രമേ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞതായി കണക്കാക്കാനാകൂ എന്നും റിപ്പോർട്ടിലുണ്ട്.