ബംഗളുരു: കോവിഡ് രോഗികളുടെ ശ്വാസകോശം തുകൽ ബോൾ പോലെ കട്ടിയുള്ളതാണെന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ശ്വാസകോശത്തിന് കട്ടിയേറിയതായി കണ്ടെത്തിയത്. മരിച്ച് 18 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൂക്കിലും തൊണ്ടയിലും നിന്ന് എടുത്ത സ്രവങ്ങളിൽ കൊറോണവൈറസിനെ കണ്ടെത്തുകയും ചെയ്തു.
കോവിഡ് ബാധിച്ചുമരിച്ച 62 കാരന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് കോവിഡ് വൈറസിന്റെ ഭീകരത മനസിലായത്. ഓക്സ്ഫോർഡ് മെഡിക്കൽ കോളജിലെ ഡോ. ദിനേഷ് റാവുവാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
മൂക്ക്, തൊണ്ട, ശ്വാസകോശം, ട്രാക്കിയ, ബ്രോങ്കി തുടങ്ങി വിവിധ ശരീരഭാഗങ്ങളിൽ നിന്നായി സാമ്പിളുകൾ ഡോക്ടർമാർ ശേഖരിച്ചത്. തുടർന്നിവ പരിശോധിച്ചപ്പോൾ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ കൊറോണ വൈറസുണ്ടായിരുന്നു. കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹവുമായി അടുത്ത് ഇടപഴകിയാലും രോഗം ബാധിക്കാമെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്നും
ഡോ. റാവു പറഞ്ഞു.