കോവിഡ് 19 ബാധിച്ചവരുടെ തലച്ചോറിന് പ്രവർത്തനശേഷി കുറഞ്ഞേക്കാമെന്ന് പഠനം. വൈറസ് ബാധിതരുടെ തലച്ചോറിന് ദീർഘകാല ആഘാതമുണ്ടാകാമെന്നും ചിലരുടെ തലച്ചോറിന് 10 വർഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനത്തിൽ പറയുന്നു.
കോവിഡ് 19 തലച്ചോറിന്റെ ഗ്രഹണശേഷിയെ സാരമായി ബാധിക്കാമെന്നാണ്
ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. ആദം ഹാംപ്ഷയർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. 84,000ലധികം പേരിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡ് രോഗമുക്തി നേടിയവർ ലക്ഷണവിമുക്തരായിട്ടും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങൾ പ്രകടിപ്പിക്കാം.
ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജെൻസ് ടെസ്റ്റ് എന്ന പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ.
വാക്കുകൾ ഓർത്തിരിക്കാനും പസിലുകൾ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ ശേഷിയാണ് കോഗ്നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. ഇത്തരമൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്. ഇതിലൂടെ ചിലരുടെ തലച്ചോറിന് 10 വർഷമെങ്കിലും പ്രായമേറിയത് പോലെ കണ്ടെത്തുകയായിരുന്നു.