ഒന്നരമണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം തയ്യാർ, ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

0
824

ന്യൂഡൽഹി: ഒന്നരമണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.

ഇന്നാണ് ടാറ്റ ഔദ്യോഗികമായി കിറ്റ് പുറത്തിറക്കിയത്. ഈ വർഷമവസാനത്തോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലാബോറട്ടറികളിലും കിറ്റ് എത്തിക്കുമെന്ന്ടാറ്റാ സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു.

ടാറ്റ ഹെൽത്ത് കെയർ വിഭാഗമായ ടാറ്റ മെഡിക്കൽസ് ആൻഡ് ഡയഗ്നോസ്റ്റിക്സ് ആണ് കിറ്റ് വികസിപ്പിച്ചത്. ടാറ്റയുടെ ചെന്നൈ പ്ലാൻ്റിലാണ് കിറ്റ് നിർമ്മിക്കുകയെന്നും പ്രതിമാസം 10 ലക്ഷം കിറ്റുകൾ ഈ പ്ലാന്റിൽ നിർമ്മിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 45903 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8.55 ദശലക്ഷമായി ഉയർന്നു.