ആശങ്ക അകലുമോ,യു.എസ് കമ്പനിയുടെ കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം

0
720

തങ്ങളുടെ കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് യു.എസ് കമ്പനിയായ ഫൈസർ. ജർമൻ മരുന്നുനിർമ്മാണകമ്പനി ബയേൺടെക്കും ഫൈസറും സംയുക്തമായാണ് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ വികസനത്തിൽ അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ലോകത്തെ 10 വാക്സിനുകളിലൊന്നാണ് ഈ വാക്‌സിൻ.

രണ്ട് ഡോസ് വാക്സിന് ഉടൻ അനുമതി ലഭിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഫൈസർ ഈ മാസം അവസാനം സമീപിക്കും. രണ്ടാം ഡോസ് എടുത്തശേഷം ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കോവിഡ് 19 ൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായത്.