ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ ഫലപ്രദം, ഉടൻ ഇന്ത്യയിലെത്തും

7
515

ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്.
വാക്സിൻ 70.4 ശതമാനവും ഫലപ്രദമെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു.11,636 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ ഫലപ്രദമാണെന്ന് സർവകലാശാല വ്യക്തമാക്കിയത്. വാക്സിൻ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാനും നീക്കമുണ്ട്.

പരീക്ഷണത്തിന്റെ ഭാഗമായി ആദ്യം വാക്സിൻ കുത്തിവെച്ചവരിൽ പകുതി ഡോസ് നൽകിയ ശേഷം പിന്നീട് നൽകിയ സെക്കൻഡ് സ്റ്റാൻഡേർഡ് ഫുൾ ഡോസിൽ വാക്സിൻ 90 ശതമാനവും വിജയം കൈവരിച്ചതായി റിപ്പോർട്ടുണ്ട്. ബ്രിട്ടനിലും ബ്രസീലിലുമുള്ള ഇരുപതിനായിരം പേരിൽ നടത്തിയ പരീക്ഷണഫലമാണ് ഓക്സ്ഫോർഡ് സർവകലാശാല പുറത്തുവിട്ടത്.

വാക്‌സിൻ വിജയകരമാണെന്ന് കണ്ടെത്തിയതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുന്ന പ്രഫ. ആൻഡ്രൂ പൊളാർഡ് പറഞ്ഞു. അതേസമയം വാക്സിൻ ഉടൻ വിപണിയിലെത്തിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല വ്യക്തമാക്കി.

7 COMMENTS

  1. Everything is very open with a precise explanation of the issues.
    It was definitely informative. Your site is very
    useful. Thank you for sharing!

LEAVE A REPLY

Please enter your comment!
Please enter your name here