ഏറ്റുമാനൂർ: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നിർമാണത്തൊഴിലാളിയും ഏറ്റുമാനൂർ തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യയുമായ മേരിയാണ് (50) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.
മദ്യപിച്ചെത്തിയ ടോമിയും ഭാര്യയുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ടോമി ചുറ്റികകൊണ്ടും കലി തീരാതെ ഇരുമ്പു കമ്പികൊണ്ടും ഭാര്യയുടെ തലയ്ക്കടിച്ചു.
കൊലപാതകത്തിന് ശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു കൊലപാതകവിവരം അറിയിച്ചു. ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരമറിയിച്ചു. ഇവർ അറിയിച്ച പ്രകാരമാണ് സിഐ ടി.ആർ.രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മേരിയുടെ മൃതദേഹം ഹാളിൽ കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും.