അടുപ്പമുള്ളവർ ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന് ഭയന്നിരുന്നു, നടി ശാലുമേനോൻ

0
91

അടുപ്പമുള്ളവർ താൻ ആത്മഹത്യ ചെയ്യുമോ എന്ന് ഭയന്നിരുന്നതായി നടി ശാലുമേനോൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ശാലു മനസ് തുറന്നത്. ഇരുപതുവർഷമായി ഞാൻ അഭിനയിക്കുന്നു. സ്ത്രീയെന്ന നിലയിൽ നമ്മൾ കലാപരമായി എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും സമൂഹം നമ്മളെ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലാകും.
പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തിൽ നടന്നു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. ഞാൻ തെറ്റു ചെയ്‌തോ ഇല്ലയോ എന്നൊന്നും മനസ്സിലാക്കാതെ പലരും എന്നെ ഇതിലേക്ക് വലിച്ചിഴച്ചു.

തുടക്കത്തിൽ വളരെ വിഷമം തോന്നിയെങ്കിലും ഒന്നുമെന്നെ കാര്യമായി ബാധിച്ചില്ല. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്യുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്നെ മാറ്റിയെടുത്തു.

ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. ആ സ്വഭാവം മാറി. ജീവിതത്തിന് പക്വത വന്നു. ഇപ്പോൾ ഞാൻ ബോൾഡാണ്. ആ മോശം ദിവസങ്ങളൊക്കെ ഞാൻ മറന്നു. ഇപ്പോൾ ഡാൻസും ക്ലാസും യൂട്യൂബ് ചാനലുമൊക്കെയായി നല്ല തിരക്കാണ്. പണ്ടത്തെതിനെക്കാൾ നന്നായി ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുപോകുന്നു.

വ്യക്തി എന്നനിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. നാല്പത്തൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി. കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവർ, നിസ്സഹായരായവർ. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ആ ആ സമയത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിർത്തിയത്. ചെയ്തുപോയ തെറ്റോർത്തു പശ്ചാത്തപിക്കുന്നവർ, സാഹചര്യങ്ങൾകൊണ്ട് തെറ്റിലേക്കെത്തിയവർ, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യർ. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോൾ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു. ശാലു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here