ന്യൂസിലാൻഡിൽ പ്രധാനമന്ത്രി ജസിന്ത ആർഡേൻ വീണ്ടും അധികാരത്തിലേക്ക്

0
54

ന്യൂസിലാൻഡിൽ പ്രധാനമന്ത്രി ജസിന്ത ആർഡേൻ രണ്ടാം തവണയും അധികാരത്തിലേക്ക്. 87 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 49 ശതമാനം വോട്ടാണ് ലേബർ പാർട്ടിക്ക് ലഭിച്ചത്. ഇതിലൂടെ 64-120 സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടാണ് ലഭിച്ചത്.

കോവിഡിനെ രാജ്യത്തുനിന്നും തുടച്ചുനീക്കാനായതാണ് ജസീന്തയുടെ വിജയത്തിന് കാരണം. ന്യൂസിലാൻഡിൽ ഇതുവരെ അധികാരത്തിലേറിയവരിൽ ഏറ്റവും കഴിവുറ്റ ഭരണാധികാരിയായാണ് ജസിന്തയെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. 1930ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായം ആരംഭിച്ചത് മുതൽ ലേബർ പാർട്ടിക്ക് ആദ്യമായാണ് ഇത്രയും മികച്ച ഭൂരിപക്ഷം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here