പബ്ജിയും ഫേസ്ബുക്കും ഉൾപ്പടെ 89 ആപ്ലിക്കേഷനുകൾ കരസേനയിൽ നിരോധിച്ചു. ടിക് ടോക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, സ്നാപ്ചാറ്റ്, ഷെയർഇറ്റ്, എക്സ് എന്റർ, ക്യാം സ്കാനർ, സൂം തുടങ്ങിയ ആപ്പുകളും 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും നിരോധിച്ചു. വാർത്ത ആപ്പുകളായ ന്യൂസ് ഡോഗിനും ഡെയ്ലി ഹണ്ടിനും വിലക്കുണ്ട്. ഹംഗാമ പോലുളള മ്യൂസിക് ആപ്ലിക്കേഷനുകളും വിലക്കി. ജൂലൈ പതിനഞ്ചിനകം ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സേനാംഗങ്ങൾ അത് മൊബൈലിൽ നിന്ന് നീക്കം ചെയ്യണം.
ആപ്ലിക്കേഷനുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാനാണ് കരസേനയുടെ നടപടി. വിവരങ്ങൾ ചോരുന്നത് തടയാനെന്നാണ് ആപ്പുകളുടെ നിരോധനത്തെപ്പറ്റി കരസേന പറയുന്നത്.