മലയാളി യുവാവിനെ വെടിവെച്ചുകൊന്നു

0
116

സുള്ള്യ: ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയായ മലയാളി യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. കർണാടകയിലെ സുള്ള്യയിലാണ് സംഭവം. ദക്ഷിണ കന്നഡ സംപാജെ ഗ്രാമത്തിലെ കല്ലുഗുണ്ടിയിലെ സമ്പത്ത് കുമാർ (40) ആണ് വെടിയേറ്റ് മരിച്ചത്. താമസിക്കുന്ന വീട്ടിൽനിന്നു കാറിൽ പുറത്തേക്കിറങ്ങിയപ്പോൾ ഒരു സംഘം സമ്പത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വെടിവെപ്പ് തടയാൻ ശ്രമിച്ച അയൽക്കാരനും പരുക്കുണ്ട്. ഒന്നര വർഷം മുൻപ് കുടക് സംപാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ ബാലചന്ദ്ര കളഗിയെ വാഹനം ഇടിച്ച് കൊന്ന കേസിൽ പ്രതിയാണ് സമ്പത്ത്. കുറച്ചുനാൾ മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here