വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം സിനിമയാകുന്നു, വിൻസി അലോഷ്യസ് നായിക

0
205

കൊച്ചി: സുവിശേഷം പ്രഘോഷിച്ചതിന് രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ചലച്ചിത്രമാകുന്നു. ബോളിവുഡ് ഉൾപ്പെടെ മൂന്ന് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ചിത്രം ഹിന്ദിക്ക് പിന്നാലെ മലയാളം, സ്പാനിഷ് ഭാഷകളിലും റിലീസ് ചെയ്യും. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മലയാളിയുമായി ഡോ. ഷൈസൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളി സിനിമാതാരമായ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയാകുന്നത്. ഓഗസ്റ്റിൽ റിലീസ് ചെയ്യണമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

മിഷൻ പ്രവർത്തനാർഥം 21-ാം വയസിൽ മധ്യപ്രദേശിലെത്തി, ജാതിമത ഭേദമെന്യേയുള്ള അവിടുത്ത പീഡിത ജനതയുടെ അഭിവൃദ്ധിയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച മലയാളി കന്യാസ്ത്രീയാണ് ‘ഇൻഡോറിലെ രക്തപുഷ്പം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റർ റാണി മരിയ. 41-ാം വയസിലാണ് സിസ്റ്റർ രക്തസാക്ഷി കിരീടം ചൂടിയത്.