ബ്രിട്ടനിൽ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു

0
109

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു. ബ്രിട്ടനിൽ അനസ്തിഷ്യസ്റ്റായ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഡോ. കൃഷ്ണൻ സുബ്രഹ്മണ്യനാണ്(46) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണൻ.

പ്രിയദർശിനി മേനോനാണ് ഭാര്യ. കഴിഞ്ഞദിവസം 33,470 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ബ്രിട്ടനിൽ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here