മരിച്ചിട്ട് 137 വര്ഷം,തെല്ലുമഴുകാതെ വി.ബെര്‍ണാഡിറ്റയുടെ പുണ്യദേഹം,കാണാം 13 വിശുദ്ധന്മാരുടെ അഴുകാത്ത ശരീരം,വീഡിയോ

0
79

ദൈവത്തിന് പ്രിയപ്പെട്ടവരായി ജീവിച്ച് പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരം വിശുദ്ധമായി സൂക്ഷിച്ച പുണ്യാത്മാക്കളുടെ ദേഹം മരണ ശേഷം ഒരിക്കലും അഴുകില്ല.വരപ്രസാദ അവസ്ഥയില്‍ മരിക്കുന്നവരുടെ ആത്മാവ് ദൈവകരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നത് പോലെ ദൈവത്തെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ച അവരുടെ ശരീരവും ഭൂമിയില്‍ ദൈവസ്നേഹത്തിന്റെ തെളിവായി അനശ്വരമായി നിലകൊള്ളും.

ഗോവയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മാത്രമല്ല വി .കാതറിന്‍ ലബോരെ,യൂസ്ട്ടിചിയ സെലെഫാറ്റോ,വെറോനിക്ക ഗൌലിയാനി,ബെര്‍ണാഡിറ്റ സൌബറിസ്,കാര്‍ലോ ഡി സെസ്സി ,ചാര്‍ബെല്‍ മാക്ലഫ് ,മാരി ടെലുവില്‍,മരിയ ഡൊമനിക്കാ,മരിയ ക്രോസ്സിഫിസ ഡി റോസ,അന്ന ടായ്ഗി,എന്നീ വിശുദ്ധരുടെ ഭൗതീക ദേഹങ്ങളും മരണത്തിന് ശേഷവും സ്വര്‍ഗീയ മഹത്ത്വത്തിന്റെ നേര്‍സാക്ഷ്യങ്ങളായി അനശ്വരമായി നിലകൊള്ളുന്നു.കാണാം വിശുദ്ധരുടെ അഴുകാത്ത ശരീരത്തെ പറ്റിയുള്ള വീഡിയോ.പ്രകീര്‍ത്തിക്കാം ദൈവമഹത്വത്തെ…

LEAVE A REPLY

Please enter your comment!
Please enter your name here