ബിഹാറിൽ കോവിഡ് ബാധിച്ച് മന്ത്രി മരിച്ചു

0
18

പട്ന: ബിഹാറിൽ കോവിഡ് ബാധിച്ച് മന്ത്രി മരിച്ചു. പഞ്ചായത്ത് രാജ് മന്ത്രി കപിൽ ദേവ് കാമത്ത് (70) ആണ് കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ചത്. വൃക്കരോഗബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയായിരുന്നു. കോവിഡ് മൂലം മരിച്ച രണ്ടാമത്തെ മന്ത്രിയാണ് കാമത്ത്.

നാല് ദിവസം മുമ്പാണ് പിന്നാക്ക ക്ഷേമമന്ത്രി വിനോദ് സിങ് കോവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചത്. ബാബുബർഹി മണ്ഡലത്തിൽ നിന്നുള്ള ജെഡിയു അംഗമായിരുന്നു കാമത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here