വൈദ്യുതി മന്ത്രി എം.എം മണിക്ക് കോവിഡ് 19

0
36

വൈദ്യുതി മന്ത്രി എം.എം മണിക്ക് കോവിഡ് 19. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്എം.എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുമായി അടുത്തിടപഴകിയ ജീവനക്കാരോടും മന്ത്രിയുമായി സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണത്തിൽ പോകണമെന്ന് അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭയിലെ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജൻ, വി.എസ് സുനിൽ കുമാർ എന്നിവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here