വെളിയന്നൂർ പഞ്ചായത്ത് മാറിമറിയുന്നു

0
1961

ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ഭരണം വെളിയന്നൂർ പഞ്ചായത്തിനെ മാറ്റിമാറ്റി മറക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ സുപ്രധാനമായ മറ്റൊരു ലക്ഷ്യംകൂടി വെളിയന്നൂരില്‍ പൂര്‍ത്തീകരിക്കുകയാണ്.എൻറെ നാടിനെ മാറ്റിമറിക്കും .വിദേശത്തുനിന്ന് നമ്മൾ നാട്ടിലേക്ക് ചെന്നാല് ഏറ്റു ആവശ്യമായ ഒരു കാര്യമാണ് നല്ലൊരു ടോയ്‌ലറ്റ് ഇതിനു ചുക്കാൻ പിടിച്ച പഞ്ചായത്ത് പ്രസിഡൻറ് . ഓരോ കമ്മിറ്റി മെമ്പർമാർക്കും അതുപോലെ നാടിൻറെ മുഖ്യമന്ത്രിക്കും . വകുപ്പുമന്ത്രിക്കും അഭിനന്ദനങ്ങൾ ഇനിയും ഉയർച്ച ഉണ്ടാകട്ടെ . ധാരാളം പ്രവർത്തനങ്ങൾ ഇനിയും പഞ്ചായത്തിന് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .വെളിയന്നൂര് കേരളത്തിലെ ഏറ്റവും നല്ലൊരു പഞ്ചായത്തായി മാറാൻ ഓരോ നേതാക്കന്മാരും ഇന്നുമുതൽ ശ്രമിക്കുക

കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ . ഒരു നേതാവിന് അഭിമാനിക്കാം എൻറെ നാട്ടിലെ ജനങ്ങൾക്കുവേണ്ടി. ഈ നല്ലൊരു കാര്യത്തിനുവേണ്ടി ചുക്കാൻ പിടിക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കാം

വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും സംസ്ഥാനത്ത് സെപ്തംബര്‍ 7ന് നാടിന് സമര്‍പ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വെളിയന്നൂര്‍ കവലയില്‍ ഗ്രാമപഞ്ചായത്ത് വഴിയിടം ഒരുക്കുന്നത്

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക് ‘.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.ഇതോടൊപ്പം പുതുവേലി, അരീക്കര, താമരക്കാട് എന്നിവിടങ്ങളിലും ശുചിമുറി സമുച്ചയങ്ങളുടെ നിര്‍ മാണം ഉടന്‍ ആരംഭിക്കും.

ശുചിത്വ, മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്. ആ കുതിപ്പിന് കരുത്ത് പകര്‍ന്നുകൊണ്ടാണ് വൃത്തിയും ശുചിത്വവുമുളള പൊതു ശുചിമുറികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നത്.

ഇതിന്റെ നടത്തിപ്പ് ചുമതലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമണി ശശി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിമ്മി ജെയിംസ്, ജോമോന്‍ ജോണി, ജിനി സിജു, പഞ്ചായത്തംഗങ്ങളായ ജിന്‍സണ്‍ ജേക്കബ്, ബിന്ദു ഷിജു, ബിന്ദു സുരേന്ദ്രന്‍, സജേഷ് ശശി, ഉഷ സന്തോഷ്, സെക്രട്ടറി ടി. ജിജി, കെ.പി. അര്‍ച്ചന, ശരണ്യ വിജയന്‍, ബീന സിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Shibu Kizhakkekuttu Chief Editor (ഷിബു കിഴക്കേകുറ്റ്)