തിരുവല്ല: അമ്മായിയമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. തിരുവല്ലയിലെ നിരണത്ത് താമസിക്കുന്ന കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയെയാണ് (66) മരുമകൾ കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞദിവസം രാത്രി 8.30 തോടെയാണ് സംഭവം. മരുമകൾ ലിൻസി (24) കത്രിക കൊണ്ട് കുഞ്ഞൂഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ലിൻസി അമ്മയെ കത്രിക കൊണ്ട് കുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്കേറ്റിട്ടുണ്ട്.
മാരകമായി മുറിവേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന വീട്ടമ്മയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം കുഞ്ഞൂഞ്ഞമ്മ മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിൻസി മുമ്പും അമ്മായിഅമ്മയെ പല തവണ ഉപദ്രവിച്ചിരുന്നു. ലിൻസിയെ പോലീസ് അറസ്റ്റ് ചെയ്തു.