ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ് ദാനം സമൂഹത്തിലെ ഉന്നതരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റിമസി നടത്തി

0
226

മരിച്ചാലും ആരും മറക്കാത്ത ഓർമകളുമായി അദ്ദേഹത്തെ വീണ്ടും ഓർക്കുന്നു .മനുഷ്യ മനസ്സുകളിൽ നിന്നും മായാത്ത ചിത്രങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം

കലയെ സ്നേഹിക്കുന്നവർ എഴുത്തുകാരൊക്കെ ഈ ഭൂമിയിൽ നിന്ന് മൺമറഞ്ഞു പോയാലും അവരെ കുറിച്ചുള്ള ഓർമ്മകൾ നമ്മളിൽ ആരെങ്കിലും ഒക്കെ ഓർത്തിരിക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഇന്റിമസി .

അത് സമൂഹത്തിലെ മറ്റു ജനങ്ങൾക്ക് അദ്ദേഹത്തെ ഓർക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അദ്ദേഹം ചെയ്തതും ചെയ്യാനിരുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിൻറെ ഓർമകളെ ഇന്നും സ്നേഹിക്കുന്നവർ വാതോരാതെ സംസാരിച്ചു .സമൂഹത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള ഉന്നതർ .സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെങ്ങന്നൂരിൽ വച്ച് നടന്നു


” Intimacy ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ് ദാന” ചടങ്ങിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമ താരം ശ്രീ. ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.

ഇന്റിമസി “ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ്” ദാനം നടത്തി. സാമൂഹിക സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ഇന്റിമസി ചാരിറ്റബിൾ ട്രസ്റ്റ് ഇതിനോടകം ഭാവനദാനം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങി .ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ തുടർച്ചയായി
2020 ലാണ് അന്തരിച്ച പ്രശസ്ത കലാകാരൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.


” Intimacy ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ് ദാന” ചടങ്ങിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമ താരം ശ്രീ. ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.

പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ശ്രീ. പി.ബി നൂഹ് IAS , Film production controller ശ്രീ.ബാദുഷ എന്നിവർക്ക് കോവിഡ് കാലത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ച്‌
ഫലകവും, ക്യാഷ് അവാർഡും
നൽകി. മിനിസ്ക്രീൻ രംഗത്തെ മികച്ച നടനുള്ള 2020 ലെ സംസ്ഥാന അവാർഡ് നേടിയ ഇന്റിമസി രക്ഷാധികാരി കൂടിയായ ശ്രീ മുരളി അമ്പാലയത്തെ ചടങ്ങിൽ ആദരിച്ചു.

പ്രശസ്ത സിനിമ താരങ്ങളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ, നരിയാപുരം വേണു,
മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ, വാർഡ് മെമ്പർ പ്രിജിലിയ, സാബു ലാൽ. നെഫിൻ ജേക്കബ് , ബെൻസി അടൂർ,
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീ മോൻസി സാമുവൽ ചടങ്ങിന് സ്വാഗതവും, ശ്രീ സുരേഷ് കുമാർ നന്ദിയും അർപ്പിച്ചു.

ബെൻസി അടൂർ അറിയിച്ചതാണ്

Shibu Kizhakkekuttu ഷിബു കിഴക്കേകുറ്റ്  

LEAVE A REPLY

Please enter your comment!
Please enter your name here