ഇനി അമ്മ ജീവിതത്തിലേക്ക്: വിശേഷവാര്‍ത്ത പങ്കുവെച്ച് നടി മൈഥിലി

0
76

താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നടി മൈഥിലി. എല്ലാവര്‍ക്കും ഓണാശംസ നേര്‍ന്നുകൊണ്ടാണ് താരം വിശേഷവാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. ഏപ്രില്‍ 28ന് ഗുരുവായൂരില്‍ വെച്ചായിരുന്നു മൈഥിലിയുടേയും സമ്പത്തിന്റെയും വിവാഹം.

‘എല്ലാവര്‍ക്കും ഓണാശംസകള്‍. അതിനൊപ്പമായി ഞാനൊരു സന്തോഷവാര്‍ത്ത കൂടി പങ്കിടുകയാണ്. അമ്മ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍’, മൈഥിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമ്പത്തിനോട് ചേര്‍ന്നുനിന്നുള്ള ചിത്രത്തിനൊപ്പമായാണ് മൈഥിലി സന്തോഷം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം മൈഥിലിക്ക് സ്നേഹം അറിയിച്ചെത്തിയിരുന്നു. കമന്റുകള്‍ക്ക് താഴെയായി താരം എല്ലാവരോടും നന്ദി പറഞ്ഞിരുന്നു. ഉണ്ണിമായ, അഹാന കൃഷ്ണ, നിഥിന്‍ രണ്‍ജി പണിക്കര്‍, രഞ്ജിനി കുഞ്ചു, ശ്വേത മേനോന്‍, ഗൗതമി നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളുമായെത്തിയത്.