പാപ്പന് ശേഷം സുരേഷ് ഗോപിയുടെ മൂസ, ഡബ്ബിങ് തുടങ്ങി

0
32

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ‘മേ ഹൂം മൂസ’യുടെ ഡബ്ബിങ് ആരംഭിച്ചു. ‘പാപ്പെന്റെ’ വിജയാഘോഷം അവസാനിക്കും മുമ്പാണ് താരം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുന്നത്. ഡബ്ബിങ് ആരംഭിച്ച വിവരം സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സംവിധായകൻ ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികൾ നടക്കുന്നത്. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ‘മേ ഹൂം മൂസ പ്രദർശനത്തിന് എത്തും. ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ൻ ആണ്