മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി

09 June, 2025


കൊച്ചി: മാസപ്പടടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജി തനിക്കെതിരായ രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞു. ഹർജി പൊതുതാൽപ്പര്യ ഹർജിയുടെ പരിധിയിൽ വരുന്നില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വാദിച്ചു.

ഹർജിക്കാരനായ പത്രപ്രവർത്തകൻ എം.ആർ. അജയന് കേസുമായി  നേരിട്ട് ബന്ധമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹർജി. ഹർജി തന്നെയും മകളെയും പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ഇതിനകം നടക്കുന്നതിനാൽ, മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി. എം.ആർ. അജയന്റെ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.

Related News

ബ്ലാക് ബോക്സ് ഡീകോഡ് ചെയ്താൽ അപകടകാരണം വ്യക്തമാകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും
ജാതി അധിക്ഷേപം, ഒരു വർഷത്തിനുള്ളിൽ രണ്ട് സസ്‌പെൻഷൻ; ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കാം
വനിതാ സഹപ്രവർത്തകർ വസ്ത്രം മാറുന്നത് രഹസ്യ ക്യാമറ ഉപയോഗിച്ച് പകർത്തിയ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ.