Or copy link
ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണം. ജസ്റ്റിൻ ട്രൂഡോയെ മാറ്റി മാർക്ക് കാർണി പ്രധാനമന്ത്രിയായതിനെത്തുടർന്ന് മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, മാർക്ക് കാർണിയുടെ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ച വിവരം മോദി തന്നെ ഇന്നലെ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.
"കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയിൽ നിന്ന് ഒരു കോൾ ലഭിച്ചതിൽ സന്തോഷം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി പറയുകയും ചെയ്തു. ജനങ്ങൾ തമ്മിലുള്ള ബന്ധത്താൽ ബന്ധിതമായ ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, പരസ്പര ബഹുമാനത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കും. ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുക." മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
പ്രധാന സന്ദർശനം
ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യ കാനഡയുമായി നല്ല ബന്ധത്തിലല്ല. അതിനാൽ മോദിയുടെ കാനഡ സന്ദർശനം നിർണായകമാകും. പരസ്പര ബഹുമാനത്തിലും സഹകരണത്തിലും പുതിയ ഊർജ്ജസ്വലതയോടെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി ഇന്നലെ ചൂണ്ടിക്കാട്ടി എന്നത് ശ്രദ്ധേയമാണ്. ഖാലിസ്ഥാൻ ഭീകരരെ കൈമാറുക തുടങ്ങിയ ആവശ്യങ്ങളിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്