Or copy link
Br Shibu Kizhakkekuttu
സമ്പത്തിൽ ആശ്രയിക്കുകയും അതുണ്ടാക്കാൻ ദൈവത്തെ മറന്ന് കഷ്ടപ്പെടുകയും ചെയ്യുന്നവരോടാണ്. നമ്മൾ ഉണ്ടാക്കിയ സമ്പത്തിന് വിലയില്ലാതാകുന്ന ഒരു കാലം ഉടനുണ്ടാകും. ഇതൊരു പ്രവചനമാണ്. ഞാനൊരുപാട് ഉണ്ടാക്കി എന്നഹങ്കരിക്കുന്നവരോടാണ്. നിങ്ങൾ ലൂക്കാ പതിനാറാം അധ്യായത്തിലെ മൂഢനായ ധനികന്റെ ഉപമ കേട്ടിട്ടില്ലേ. അതിൽ പതിനാറാം വാക്യം മുതൽ യേശുനാഥൻ സമ്പത്തിന്റെ ഫലശൂന്യതയെപ്പറ്റി കൃത്യമായി പരാമർശിക്കുന്നുണ്ട്
അനന്തരം അവൻ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്.
16 : ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നൽകി.
17 : അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്കു സ്ഥലമില്ലല്ലോ.
18 : അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും.
19 : അനന്തരം ഞാൻ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവർഷത്തേക്കു വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക.
20 : എന്നാൽ, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
21 : ഇതുപോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും
ഇതവസാനകാലമാണ്. ഇക്കാലഘട്ടത്തിൽ സമ്പത്തുണ്ടാക്കാനല്ല നാം ശ്രമിക്കേണ്ടത്. മറിച്ച് സ്വർഗത്തിൽ നമ്മുടെ നന്മകളാകുന്ന നിക്ഷേപങ്ങൾ കൂട്ടിവയ്ക്കാനാണ്. അവിടെ അത് ചിതലരിക്കില്ല. നിരവധി സമ്പന്നരാണ് കോടികൾ ബാങ്കുകളിലും മറ്റുമായി ശേഖരിച്ച് വയ്ക്കുന്നത്. ഏറെ സുരക്ഷിതത്വം ഉണ്ടെന്ന് കരുതുന്ന വികസിത രാജ്യങ്ങളിൽ പണമായും ഭൂമിയായും മറ്റ് ആസ്തികളായും ബിസിനസുകളായും നിക്ഷേപിക്കുന്നവരും ഏറെ. എന്നാൽ ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ യുദ്ധമോ, പ്രകൃതി ദുരന്തമോ, സാമ്പത്തിക മാന്ദ്യമോ ഉണ്ടായാൽ നാം കരുതിവച്ചിരിക്കുന്ന സമ്പത്തെല്ലാം തകരും. രാജ്യം സമ്പന്നമായിരിക്കുന്ന സ്ഥിതിയിൽ മാത്രമേ സമ്പത്തുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകൂ. അല്ലാത്ത പക്ഷം സമ്പത്ത് നിഷ്ഫലമായിത്തീരും. ഏറെത്താമസിയാതെ അത് സംഭവിക്കും. നോട്ടുകെട്ടുകൾക്ക് കടലാസിന്റെ മാത്രം വിലവരുന്ന കാലം അടുത്തെത്തിയിരിക്കുന്നു. ഇത് നിങ്ങളെ അറിയിക്കാനുള്ള എന്റെ പ്രവചനമാണ്.
ഇനി ദൈവപരിപാലനയിൽ ആശ്രയിച്ച് മുന്നോട്ടുപോകാനുള്ള കാലമാണ്. ഭൗതീക സമ്പത്തിന് പകരം നന്മകളും സത്മപ്രവൃത്തികളും നമുക്ക് കൂട്ടിവയ്ക്കാം. ഈശോയെ ഏകരക്ഷകനായി ഏറ്റുപറയാം. അവന് സാക്ഷിയായി മാറാം. അങ്ങനെ അവസാനം സ്വർഗത്തിൽ ഈശോയോടൊപ്പം നിത്യകാലം ജീവിക്കാം.
കർത്താവിലേക്ക് മടങ്ങി വരിക. ദൈവത്തോട് പ്രാർത്ഥിക്കുക. ദൈവം തരാതെ നമുക്കൊന്നും അനുഭവിക്കാൻ പറ്റില്ല .നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ ആണോ? എല്ലാവരും ചിന്തിക്കുക. ആമ്മേൻ
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്