പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ അമ്മ തലയ്ക്കടിച്ച് കൊന്നു

20 April, 2024


ബംഗളൂരു: ബംഗളൂരുവില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് 26കാരിയെ യുവാവ് പാര്‍ക്കില്‍ വെച്ച് കുത്തി കൊലപ്പെടുത്തി. ഇത് കണ്ട് എത്തിയ യുവതിയുടെ അമ്മ 44 കാരനായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 44 കാരനായ സുരേഷും 26കാരിയായ അനുഷയും ഒരെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ നിന്ന് യുവതി പിന്മാറാന്‍ ശ്രമിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുരേഷാണ് അനുഷയോട് അമ്പലത്തിന്റെ അടുത്തുളള പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവാവ് കാണണം എന്ന് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം യുവതി അമ്മയുമായി പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ യുവതിയോടൊപ്പം അമ്മയും പാര്‍ക്കിലേക്ക് എത്തിയിരുന്നു. ഇരുവരും സംസാരിക്കവേ അമ്മ മാറിനില്‍കുകയായിരുന്നു.

സംസാരിക്കവേ പ്രകോപിതനായ സുരേഷ് അനുഷയെ കത്തി ഉപയോ?ഗിച്ച് നിരവധി തവണ കുത്തുകയായിരുന്നു. ഇത് കണ്ട് എത്തിയ യുവതിയുടെ അമ്മ സുരേഷിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. അനുഷയെ കൊലപ്പെടുത്തിയതിന് സുരേഷിനെതിരെയും സുരേഷിനെ കൊലപ്പെടുത്തിയതിന് അനുഷയുടെ അമ്മ ?ഗീതക്ക് എതിരെയുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.



Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി