അസിസ്റ്റന്റ് വനിത പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; രണ്ടുപേര്‍ അറസ്റ്റില്‍

24 April, 2024

കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡിഡിപി അബ്ദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്. ഇരുവരെയും നേരത്തെ സസ്?പെന്‍ഡ് ചെയ്തിരുന്നു.

തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കേസില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.


Comment

Editor Pics

Related News

ഭാര്യയെ വെട്ടിക്കൊന്ന 71കാരന്‍ കീഴടങ്ങി
പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍