സംശയം, ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

28 April, 2024

ചെന്നൈ: സദാസമയം വീഡിയോ കോളില്‍ ആണെന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ജോലി കഴിഞ്ഞു ശേഖര്‍ വീട്ടിലെത്തിയപ്പോള്‍ രേവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും ഇടയില്‍ വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖര്‍ വെട്ടിയത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രേവതി. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

രേവതി സുഹൃത്തുക്കളുമായി വീഡിയോ കോളിലും സോഷ്യല്‍ മീഡിയയിലും സജീവമായതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴുണ്ടാകാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്.Comment

Editor Pics

Related News

ഭാര്യയെ വെട്ടിക്കൊന്ന 71കാരന്‍ കീഴടങ്ങി
പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍