പതിനേഴുകാരിയെ മൂന്നുദിവസം കെട്ടിയിട്ട് ബലാത്സംഗം ചെയ്തു

28 April, 2024

17കാരിയെ  മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത പ്രതി കുട്ടിയുടെ മുഖത്ത് ചൂടുള്ള ഇരുമ്പ് വടി കൊണ്ട് മുദ്രകുത്തി.

ഏപ്രില്‍ 19 ന് ഒരു ഷോയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് ദിവസത്തോളം അവിടെ ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

''ഞാന്‍ ഏപ്രില്‍ 19 ന് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി. പ്രതി എന്നെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി എന്നോട് തെറ്റായ കാര്യങ്ങള്‍ ചെയ്തു. എന്നിട്ട് എന്റെ മുഖം വടി കൊണ്ട് പൊള്ളിച്ചു അവന്റെ പേരെഴുതി. അവന്റെ ചേച്ചിയും അമ്മയും എന്നെ പിടിച്ചിരുന്നു. ഞാന്‍ നിലവിളിച്ചുകൊണ്ടേയിരുന്നു, പക്ഷേ ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല,'' അതിജീവിത പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ട കുട്ടി ഏപ്രില്‍ 21 ന് വീട്ടിലേക്ക് മടങ്ങി.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തതായി പോലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 343, 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (മനപ്പൂര്‍വ്വം അപമാനിക്കല്‍), സെക്ഷന്‍ 376 (ബലാത്സംഗം), കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്സോ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി