മകളെ പീഡിപ്പിച്ച കാമുകനെ വെടിവെച്ചുകൊന്നു

28 April, 2024


മകളെ പീഡിപ്പിച്ച കാമുകനെ വെടിവെച്ചുകൊന്ന ശേഷം വിമുക്ത ഭടന്‍ കീഴടങ്ങി.  ശനിയാഴ്ച ഗാസിയാബാദ് സൊസൈറ്റിയിലെ ഒരു ഫ്‌ലാറ്റിലാണ് സംഭവം. കൊലചെയ്ത വിവരം സൈനികന്‍ തന്നെയാണ് പോലീസില്‍ അറിയിച്ചത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിപുലിനെ രാജേഷ് കുമാര്‍ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പുലര്‍ച്ചെ 3.30 ന് വെടിയുതിര്‍ക്കുകയാരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്.  തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്ത് വിപുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. 

നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിപുലും രാജേഷിന്റെ മകളും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതിന് ശേഷം ആറ് വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജേഷിന്റെ മകളെ വിപുല്‍ പീഡിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് വിഷയം സംസാരിക്കാന്‍ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉടന്‍ തന്നെ വിഷയം വഷളാവുകയും രാജേഷ് തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് വിപുലിനെ ഒന്നിലധികം തവണ വെടിവയ്ക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി