Or copy link
29 April, 2024
ചെറുതോണി: ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ഇടുക്കി ചെറുതോണി ആലിന്‍ ചുവട് സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്.
ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയായിരുന്നു. കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണുവിനെ ഫാനില്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്.
ഡിറ്റിപിസിയുടെ കീഴിലെ പാര്‍ക്കില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment