അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കം

29 April, 2024

കണ്ണൂര്‍: അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി