സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

07 May, 2024

സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. കേസില്‍ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.

മരണം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് അംഗം കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്ടര്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു.തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി.വീടിന്റെ ശുചിമുറിയില്‍ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നല്‍കി.

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. യുകെയിലുള്ള മകള്‍ നാട്ടില്‍ എത്തിയ ശേഷമാകും സംസ്‌കാരം.


Comment

Editor Pics

Related News

ഭാര്യയെ വെട്ടിക്കൊന്ന 71കാരന്‍ കീഴടങ്ങി
പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍