അമ്മ ആറുവയസുകാരനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി

07 May, 2024


ബംഗളൂരു: അമ്മ ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് അമ്മ മകനെ മുതലകള്‍ക്കിട്ടുകൊടുത്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി, അച്ഛന്‍ രവികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം.കര്‍ണാടകയിലെ കാളീനദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതലകള്‍ നിറഞ്ഞ മാലിന്യ കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. കുട്ടിയുടെ ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. എന്തിന് ഇങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കി, കുട്ടിയെ വലിച്ചെറിഞ്ഞ് കൂടേ എന്നെല്ലാം പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി സാവിത്രിയെ ശകാരിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും രണ്ടു വയസ് മാത്രം പ്രായമുള്ള മറ്റൊരു ആണ്‍കുട്ടിയുമുണ്ട്.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി