ഉത്തരകൊറിയയില്‍ സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് നിരോധിച്ചു

14 May, 2024


പ്യോംങ്യാംഗ് : ഉത്തര കൊറിയയില്‍ സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് നിരോധിച്ചു. കൊറിയയുടെ ആശയമായ കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ് എങ്കിലും പുതിയ കാലത്ത് അത് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.

ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളായി കാണുമെന്നും ഇത് രാജ്യത്തിന്റെ ധാര്‍മികതയെ ബാധിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിയമ കുറിപ്പില്‍ പറയുന്നുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫാഷന്‍ പോലീസ് എന്ന പേരില്‍ സേനയെ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്ക് സ്‌കിന്നി ജീന്‍സ് ഇടുന്നതിന് നേരത്തെ തന്നെ വിലക്കുണ്ട്.

നിയമങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. നേരത്തെ മുടി വെട്ടുന്നതിലടക്കം സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു


Comment

Related News

ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരോടുള്ള പ്രണയം വിശ്വാസവഞ്ചനയല്ലെന്ന് ഹൈക്കോടതി
ഇൻഫ്ളുവൻസറായ 25കാരി കനാലിൽ മരിച്ച നിലയിൽ
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്