നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു

16 May, 2024


കൊച്ചി: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. റിട്ടയേഡ് അധ്യാപികയായ മാമല തുരുത്തിയില്‍ ബീന ഡാനിയേല്‍ (61) ആണ് മരിച്ചത്.നിര്‍മ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ബീനയുടെ ഭര്‍ത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. തിരുവാങ്കുളം ശാസ്താംമുകളില്‍ വെച്ച് ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു.




Comment

Related News

തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ
ആരെയും വേദനിപ്പിക്കാനല്ല സുരേഷ്‌കുമാർ പറഞ്ഞത്; ലിസ്റ്റിൻ സ്റ്റീഫൻ
ജി സുരേഷ് കുമാറിനെ പിന്തുണച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ജൂൺ ഒന്നുമുതൽ സിനിമാസമരം
ഓക്കെ അല്ലെ അണ്ണാ; ആന്‍റണി പെരുമ്പാവൂരിന്റെ വിമർശനത്തിന് പൃഥ്വിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും പിന്തുണ