മകന്‍ അമ്മയെ അടിച്ചുകൊന്നു

16 May, 2024

കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ ബുധനാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് 45 കാരിയായ സ്ത്രീയെ മകന്‍ കൊലപ്പെടുത്തുകയായിരുന്നു.

അനന്ത്പുര്‍ നഗരത്തിലെ കമ്പത്തൂര്‍ മേഖലയിലാണ് സംഭവം. വെങ്കിടേഷ് എന്ന പ്രതി തന്റെ അമ്മ വഡ്ഡി സുങ്കമ്മയെ (45) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വെങ്കിടേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.  അറസ്റ്റിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സുങ്കമ്മ ഭര്‍ത്താവുമായി വഴക്കിടുകയും ഇത് മകനെ ചൊടിപ്പിക്കുകയുമായിരുന്നു. വാക്ക് തര്‍ക്കത്തിനിടെ വെങ്കിടേഷ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി