Or copy link
കൊറോണ വൈറസിനെതിരായ കൊവിഷീല്‍ഡ് വാക്സിന് പിന്‍വലിക്കുന്നതായി ആസ്ട്രാസെനെക്ക പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കിടെ മറ്റൊരു ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. രക്തം കട്ടപിടിയ്ക്കുന്ന അപൂര്‍വ്വ രോഗത്തിന് വാക്സിന് കാരണമാകുമെന്നാണ് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്.
ആസ്ട്രസെനക്ക പുറത്തിറക്കിയ കൊവിഷീല്‍ഡ് വാക്സിന് ഇന്‍ഡ്യൂസ്ഡ് ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിയ ആന്‍ഡ് ത്രോംബോസിസ് എന്ന അപൂര്‍വ ഇനം രക്തം കട്ടപിടിക്കുന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഗവേഷകരും സമ്മതിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.
പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 (പിഎഫ് 4) എന്ന പ്രോട്ടീനിനെ ലക്ഷ്യം വച്ചുള്ള ഹാനികരമായ രക്ത ഓട്ടോആന്റിബോഡിയാണ് വിഐടിടിക്ക് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2023-ലെ വേറിട്ട ഗവേഷണം, സമാനമായ PF4 ആന്റിബോഡി ഉള്‍പ്പെടുന്ന ജലദോഷം പോലെയുള്ള അഡെനോവൈറസ് അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്ന സമാനതകളും, ചിലപ്പോള്‍ മാരകമായ അസുഖമുണ്ടാക്കാന്‍ ശേഷിയുണ്ടെന്നും കണ്ടെത്തി.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment