Or copy link
കോട്ടയം: ബസില്‍ ഛര്‍ദ്ദിച്ചതിന് യുവതിയെ കൊണ്ട് ചര്‍ദി തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്ടിങ് ചെയര്‍പഴ്സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്കി. നടപടിയെടുത്ത ശേഷം ആര്‍ടിഒ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചു.
മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസില്‍ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോള്‍ യുവതി ഛര്‍ദ്ദിച്ചു. തുടര്‍ന്നു ഡ്രൈവര്‍ തുണി നല്കി യുവതിയെക്കൊണ്ട് തന്നെ ചര്‍ദ്ദി തുടപ്പിച്ചു. ജൂണില്‍ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment