ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

28 May, 2024


ബംഗളുരു: ഭാര്യയെ തലവെട്ടി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊന്നതിന് ശേഷം മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തു. കര്‍ണാടകയിലെ തുംകൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.

ഹോസ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തടി മില്ലില്‍ തൊഴിലാളിയായിരുന്ന ഇയാള്‍ ഭാര്യ പുഷ്പയുമായി (32) പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ശിവമോഗ ജില്ലയിലെ സാഗര ടൗണ്‍ സ്വദേശിയായ പുഷ്പയ്ക്കും ശിവറാമിനും എട്ട് വയസുള്ള കുട്ടിയുമുണ്ട്. തിങ്കളാഴ്ച രാത്രിയും ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാദപ്രതിവാദങ്ങളും ഉണ്ടായി. ഇതിനൊടുവിലാണ് ശിവറാം ഭാര്യയെ കഴുത്തറുത്ത് കൊന്നത്. തുടര്‍ന്ന് മൃതദേഹം അടുക്കളയില്‍ കൊണ്ടുപോയി വെട്ടി നുറുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി