Or copy link
ദുബായ്: നടന് ഉണ്ണി മുകുന്ദന്റെ ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന് ഷെയ്ന് നിഗം. ദുബായില്‍ വെച്ച് ലിറ്റില്‍ ഹാര്‍ട്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ?ഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു താരം മാപ്പ് പറഞ്ഞത്
'തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല.ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാന്സിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു'. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന് പറഞ്ഞു. ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് ഷെയ്ന് അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമര്‍ശനം.
സമൂഹ മാധ്യമങ്ങളില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. അങ്ങനെയൊരു ?ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയില്‍ കളിച്ചു വളര്‍ന്ന ആളാണ് താനെന്നും ഷെയ്ന് കൂട്ടിച്ചേര്‍ത്തു.
ഇന്ന് പതിമൂന്നാം തീയതി, ദൈവാനുഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
Comment