Or copy link
കൊല്ലം: വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിച്ചു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു.വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള് ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു.
യുവതി അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പ്രദേശത്തുനിന്നു തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment