അവയവക്കടത്ത്; മുഖ്യപ്രതി പിടിയില്‍

02 June, 2024


കൊച്ചി: അവയവക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രധാനപ്രതിയെ പിടികൂടിയത്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. പ്രതിയെ ആലുവയില്‍ എത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായിരുന്ന പ്രതി ഹൈദ?രാബാദ് സ്വദേശിയാണ്. കേസില്‍ ആകെ നാല് പ്രതികള്‍ ഉള്ളതായാണ് പോലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതി കൊച്ചി സ്വദേശിയായ മധുവാണ്. ഇയാള്‍ നിലവില്‍ ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. അവയവ കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.










Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി