Or copy link
കനേഡിയന്‍ ജനാധിപത്യത്തിന് ഇന്ത്യ ഭീഷണി ഉയര്‍ത്തുന്നതായി ഉന്നതതല കനേഡിയന്‍ പാര്‍ലമെന്ററി സമിതിയുടെ പ്രത്യേക റിപ്പോര്‍ട്ട്. ഏറ്റവും വലിയ രണ്ടാമത്തെ വിദേശ ഭീഷണിയായാണ് ഇന്ത്യയെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചൈന ആണ് ഒന്നാം സ്ഥാനത്ത്. റഷ്യ മൂന്നാം സ്ഥാനത്ത്. 2019ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
'കനേഡിയന്‍ ജനാധിപത്യ പ്രക്രിയകള്‍ക്ക് ഭീഷണിയായി ഇന്ത്യ മാറി എന്നാണ് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സിലെയും സെനറ്റിലെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു ബോഡിയാണ് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സ്.
അതേസമയം, കനേഡിയന്‍ ജനാധിപത്യത്തില്‍ പാക്കിസ്ഥാനും ഇറാനും ഇടപെടുന്നതായും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. വിദേശ രാഷ്ട്രീയ ഇടപെടല്‍ കനേഡിയന്‍ ഗവണ്മെന്റ് ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഗവണ്മെന്റുകളെ നിലയ്ക്ക് നിര്‍ത്തുമെന്നും ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment